കൊളംബോ: ശ്രീലങ്കയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ചാവേറിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.

ശ്രീലങ്കന്‍ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പള്ളിമുറ്റത്തേക്ക് ശാന്തനായെത്തുന്ന ഇയാള്‍, ബാഗ് ചുമലിലിട്ട് സാധാരണ രീതിയില്‍ പള്ളിമുറ്റത്തെത്തുന്ന കൊച്ചു പെണ്‍കുട്ടിയുമായി കൂട്ടിമുട്ടാന്‍ തുടങ്ങി. തുടര്‍ന്ന് കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടിയ ഇയാള്‍ സാവധാനം പള്ളിക്ക് അകത്തേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈസ്റ്റര്‍ ദിനത്തിലെ കുര്‍ബാന നടക്കുന്ന പള്ളിക്കുള്ളിലേക്ക് ഒരു വശത്തെ വാതില്‍ വഴി പ്രവേശിച്ച ഇയാള്‍ അള്‍ത്താരക്ക് അടുത്ത് ഏറ്റവും മുമ്പിലായി ഇരിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

ശ്രീലങ്കയെ നടുക്കിയ സ്ഫോടന൦ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായാണ് ചാവേറുകള്‍ ആക്രണം നടത്തിയത്. 359 പേരോളം കൊല്ലപ്പെട്ട സംഭവത്തില്‍ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാത്രം 93 പേരാണ് മരിച്ചത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു