ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ വ​ന്‍ കൃത്രിമം ന​ട​ന്നെ​ന്ന പ​രാ​തി​യു​മാ​യി സി​പി​എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബം​ഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വന്‍ കൃത്രിമം നടന്നുവെന്നും ത്രിപുരയില്‍ പോളിംഗ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ 464 ബൂ​ത്തു​ക​ളി​ല്‍ റീ ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ന​ട​ന്ന​തു​പോ​ലു​ള്ള കൃ​ത്രി​മം തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വ​രാ​നി​രി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​മെ​ന്നും സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.