വിദ്വേഷ പ്രസംഗം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. യോഗിക്ക് മൂന്നു ദിവസത്തേക്കും മായാവതിക്ക് രണ്ടു ദിവസത്തേക്കുമാണ് വിലക്ക്. റാലികളിലോ പ്രചാരണ യോഗത്തിലോ ഇരുവർക്കും പങ്കെടുക്കാനാവില്ല.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മതസ്പര്‍ദ്ധ ഉളവാക്കുന്ന രീതിയില്‍ സംസാരിച്ചതിനാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ വിദ്വേഷ പ്രസംഗം നടത്തിയ ഇരു നേതാക്കള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തത്.