ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ കൊഹ്‌ലിയാകും നയിക്കുക. രോഹിത് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റൻ. ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ അമ്പാട്ടി റായുഡുവിനും യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനും അവസരം നല്‍കിയില്ല.

മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. ഫൈനല്‍ നടക്കുന്നത് ജൂലൈ 14 നാണ്.ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ്.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, കെ.എല്‍ രാഹുല്‍, വിജയ്‌ ശങ്കര്‍, എം.എസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി