സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. ജപ്പാന്റെ ലോക മൂന്നാം നമ്പർ താരമായ നവോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകളില്‍ 7-21, 11-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനയെയും നവോമി തന്നെയാണ് പരാജയപ്പെടുത്തിയത്.