ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ആന്ധ്രയിൽ വോട്ടിങ് മെഷീനുകള്‍ വ്യപകമായി തകരാറിലായതിനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയില്‍ നടന്ന വോട്ടെടുപ്പ് വെറും പ്രഹസനമായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

175 അസംബ്ലി സീറ്റുകളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായ ആന്ധ്രാപ്രദേശില്‍ 30-40 ശതമാനം ഇലക്‌ട്രോണിക് വോട്ടെടുപ്പ് മെഷീനുകള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്.

ഔദ്യോഗിക കണക്കനുസസരിച്ച്‌ 4,583 യന്ത്രങ്ങള്‍ വോട്ടെടുപ്പിനിടെ പ്രവര്‍ത്തനരഹിതമായെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഇത്രയും നിരുത്തരവാദപരവും പ്രായോഗികബുദ്ധിയില്ലാത്തതുമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു വരെ രാജ്യത്തുണ്ടായിട്ടില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.