കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സ്മൃതി ഇറാനി മത്സരിക്കാനിരിക്കെയാണ് ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയില്‍ എത്തിയപ്പോഴാണ് രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചത്.

അമേഠി സന്ദര്‍ശിക്കുന്ന വേളയില്‍ സ്ഥിരമായി സ്മൃതി ഇറാനി താമസിച്ചിരുന്നത് മിശ്രയുടെ വീട്ടിലായിരുന്നു. മിശ്രയാണ് സ്മൃതി ഇറാനിയെ അമേഠിയില്‍ മത്സരിപ്പിക്കുന്നതിനുള്ള കരുനീക്കം ആദ്യം നടത്തിയതെന്നും പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരിക്കുന്ന മണ്ഡലത്തിലെ ഏറ്റവും അടുത്ത അനുയായി പാര്‍ട്ടി വിട്ടത് സ്മൃതി ഇറാനിക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണ്.