വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍. ബ്രിട്ടീഷ് പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലായിരുന്നു അസാന്‍ജ്. ഇക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ലൈംഗികാരോപണ കേസുകള്‍ക്കും യുഎസ്സിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്ത് വിട്ട കേസുകള്‍ക്കുമാണ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. 2006-ലാണ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെയാണ് വിക്കീലീക്‌സ് ലോകശ്രദ്ധ നേടിയത്.