പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍.ഡി.എ.യില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കൊപ്പം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.സി. ജോര്‍ജ് പ്രഖ്യാപനം നടത്തിയത്.

യുഡിഎഫ് പ്രവേശനം മുടങ്ങിയതിന് പിന്നാലെയാണ് പി.സി. ജോര്‍ജ് എന്‍ഡിഎയില്‍ എത്തുന്നത്. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ ജയിക്കുമെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടു.