കെഎം മാണി ആരോപണവിധേയനായ ബാര്‍കോഴ കേസ് ഹൈക്കോടതി ഒത്തുതീര്‍പ്പാക്കി. കേസില്‍ ആരോപണവിധേയനായ കെ.എം മാണി മരിച്ചതിനെ തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് ബാര്‍ കോഴ കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെ എം മാണിയും കേസ് എടുക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ബിജു രമേശും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയത്. കേസിന് പ്രസക്തി ഇല്ലെന്ന് പറഞ്ഞ് ഹൈക്കോടതി മൂന്ന് ഹര്‍ജികളും തീര്‍പ്പാക്കുകയായിരുന്നു.