ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് തരംഗമെന്ന് പ്രവചിച്ച്‌ ദി ഹിന്ദു-സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ. ഇടത് മുന്നണി 38 ശതമാനം വോട്ടുകള്‍ നേടി 14 സീറ്റുകള്‍ വരെ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് സര്‍വേ പറയുന്നത്. 34 ശതമാനം വോട്ടുകള്‍ യുഡിഎഫും 18 ശതമാനം വോട്ടുകള്‍ എന്‍.ഡി.എയും നേടുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

ദേശീയതലത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് മുന്‍‌തൂക്കം ലഭിക്കുമെങ്കിലും ഭൂരിപക്ഷം ഉറപ്പില്ലെന്ന് സര്‍വേ പറയുന്നു. എന്‍.ഡി.എയ്ക്ക് ഇത്തവണ 263 മുതല്‍ 283 സീറ്റുകള്‍ വരെയേ ലഭിക്കാനിടയുള്ളൂ. യു.പി.എയ്ക്ക് 115 മുതല്‍ 135 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമായി 74 മുതല്‍ 84 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് സര്‍വേ പറയുന്നു. അതേസമയം, എന്‍ഡിഎ യുപിഎ ഇതര കക്ഷികള്‍ 155 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.