കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ.എം.മാണി അന്തരിച്ചു. വൈകീട്ട് 4.57നായിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കെ.എം.മാണിയുടെ ആരോഗ്യസ്ഥിതി ഇന്ന് രാവിലെ മെച്ചപ്പെട്ടിരുന്നുവെങ്കിലും ഉച്ചയോടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.