ഐപിഎല്ലില്‍ ഇന്ന് കരുത്തരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും. ഇന്ന് വൈകിട്ട് എട്ട് മണിക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഐപിഎല്ലിലെ എക്കാലത്തെയും ഗ്ലാമര്‍ പോരാട്ടമാണ് മുംബൈ-ചെന്നൈ പോരാട്ടം.

സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ചെന്നൈസൂപ്പര്‍ കിംഗ്‌സും, ടൂര്‍ണമെന്റില്‍ ഇതേ വരെ പ്രതീക്ഷിച്ച മികവിലെത്താന്‍ കഴിയാത്ത മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഇന്നത്തെ പോരാട്ടം തികച്ചും ആവേശകരമായിരിക്കും.