ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. ഇരു ടീമുകൾക്കും സീസണില്‍ ഒരുജയംപോലും നേടാനായിട്ടില്ല. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.