ഐപിഎല്ലില്‍ ഇന്ന് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യന്‍സ് വിരാട് കൊഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. സീസണിലെ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു.

ആദ്യ മത്സരത്തില്‍ പരിക്കേറ്റ മുംബൈ പേസര്‍ ജസ്പ്രീത് ബുംറ ഇന്ന് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്.