ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ സൈന്യവും ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. സോപൂരിലെ വാ‍ർപോരയിൽ ഭീകരരുടെ വെടിയേറ്റ് രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.ഇന്നലെ ബാരാമുള്ളയിൽ സേന വധിച്ച ഭീകരരിൽ ഒരാൾ പാക് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. ഹജ്ജിനിലും ബന്ദിപോരയിലും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

അതേസമയം പാക് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ദില്ലിയിൽ പാക് ഹൈക്കമ്മീഷൻ നടത്തുന്ന പരിപാടിയിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കും. പരിപാടിക്ക് ജമ്മു കശ്മീർ വിഘടന വാദികളെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ നടപടി.