സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുക. ഇതിനായി ഔദ്യാഗിക പദവി ഉടന്‍ ജേക്കബ് തോമസ് രാജിവെക്കും.

ചാലക്കുടിയിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ഇന്നസെന്‍റിനെതിരെയാകും ജേക്കബ് തോമസിന്‍റെ പ്രധാനപ്രചാരണം. കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്‍റി 20 മുന്നണിക്ക് മികച്ച സ്വാധീനമുണ്ട്.ഇത് ഇന്നസെന്‍റിന് കടുത്തവെല്ലുവിളിയാകും. ബെന്നി ബെഹനാനാണ് യുഡിഎഫ് സ്ഥാനാർത്ഥി.