ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഐടി, സെയില്‍സ്, പൊലീസ്, എക്‌സൈസ്, കസ്റ്റംസ് വിഭാഗവുമായി ചര്‍ച്ച പൂര്‍ത്തിയായെന്നും വരുന്ന ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പസിലെത്തി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സംഭവത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ കോളേജുകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും ക്യാമ്പസില്‍ സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത് സാധാരണമെന്നത് പുതിയ അറിവാണെന്നും അദ്ദേഹം വ്യക്തമാക്കി.