നടന്‍ കമൽഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം 21 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എന്നാൽ ആദ്യഘട്ടപട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്‍റെ പേരില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അതു സംഭവിക്കൂ എന്നും കമല്‍ പറഞ്ഞു.

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക 24-ാം തീയതി പ്രഖ്യാപിക്കും. മക്കള്‍ നീതി മയ്യം പുറത്തു വിട്ട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഇടം നേടിയിട്ടുള്ളത്. സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കമീല നാസര്‍ ആണ് പട്ടികയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥി.