ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ ശുഭാല്‍ ഭൗമിക്‌ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ ചേരാനാണ്‌ തീരുമാനമെന്ന് ഭൗമിക്‌ വ്യക്തമാക്കി. വെ​സ്റ്റ് ത്രി​പു​ര മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സ് ഭൗ​മി​കി​നെ മ​ത്സ​രി​പ്പി​ക്കു​മെ​ന്നാ​ണു സൂ​ച​ന.

കോണ്‍ഗ്രസ്‌ എംഎല്‍എയായിരുന്ന ഭൗമിക്‌ 2014ലാണ്‌ ബിജെപിയില്‍ ചേരുന്നത്‌. ത്രിപുരയിൽ ബിജെപിയെ ഭരണത്തിലെത്തിക്കാൻ പ്രധാന പങ്ക്‌ വഹിച്ചത്‌ ഭൗമിക്‌ ആയിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ തന്നെ വേണ്ടാതായെന്നും ബിജെപിയില്‍ പ്രവര്‍ത്തിച്ചത്‌ മതിയായെന്നും ഭൗമിക്‌ ഫേസ്‌ബുക്കില്‍ കുറിച്ചു.