ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൃശൂരില്‍ ബി‍​ഡി​ജെ​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂരടക്കം ബിഡിജെഎസിന് അഞ്ചു സീറ്റുകള്‍ നല്‍കാനാണ് തീരുമാനം.തൃ​ശൂ​രി​ന് പു​റ​മേ മാ​വേ​ലി​ക്ക​ര, ഇ​ടു​ക്കി, ആ​ല​ത്തൂ​ര്‍, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു ബി​ഡി​ജെ​എ​സ് മ​ത്സ​രി​ക്കു​ക.

മാ​വേ​ലി​ക്ക​ര​യി​ല്‍ ത​ഴ​വ സ​ഹ​ദേ​വ​ന്‍, ഇ​ടു​ക്കി​യി​ല്‍ ബി​ജു കൃ​ഷ്ണ​ന്‍, ആ​ല​ത്തൂ​രി​ല്‍ ടി.​വി.​ബാ​ബു, വ​യ​നാ​ട്ടി​ല്‍ പൈ​ലി വ​ത്ത്യാ​ട്ട് എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തിനാണ്. പി.സി.തോമസ് തന്നെ ഇവിടെനിന്ന് മത്സരിക്കും. ബാക്കി 14 സീറ്റുകളില്‍ ബിജെപിയാകും മത്സരിക്കുക.