ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മഹാസഖ്യത്തിനായി ഏഴു സീറ്റ് മാറ്റിവെച്ച കോണ്‍ഗ്രസിനെ തള്ളി ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളെ നിര്‍ത്താവുന്നതാണെന്നും മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വീഴരുതെന്നും മായാവതി വ്യക്തമാക്കി. എ​സ്പി-​ബി​എ​സ്പി-​ആ​ര്‍​എ​ല്‍​ഡി കൂ​ട്ടു​കെ​ട്ടി​നാ​യി ഏ​ഴു സീ​റ്റാ​ണ് കോ​ണ്‍​ഗ്ര​സ് ഒ​ഴി​ച്ചി​ട്ട​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാനാർത്ഥി​യെ നി​ര്‍​ത്തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ് ബ​ബ്ബ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.