കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ തീയതി പി.എസ്.സി പ്രഖ്യാപിച്ചു. ജൂണ്‍ 15നാണ് പരീക്ഷ . മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ 11 വരെ ഒറ്റത്തവണ റജിസ്ട്രേഷന്‍ പ്രൊഫൈല്‍ വഴി കണ്‍ഫര്‍മേഷന്‍ നല്‍കണം. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.

അപേക്ഷ നല്‍കിയ 7.53 ലക്ഷം പേരില്‍ 6.25 ലക്ഷത്തിലധികം പേര്‍ കണ്‍ഫര്‍‌മേഷന്‍ നല്‍കിയാല്‍ ഒരു ദിവസംകൊണ്ട് പരീക്ഷ നടത്താന്‍ സാധിക്കില്ല. അതിനാല്‍ ജൂണ്‍ 29ന് രണ്ടാംഘട്ട പരീക്ഷ നടത്തുവാനും സാധ്യതയുണ്ട്. പരീക്ഷ സമയം 1.30 മുതല്‍ 3.15 വരെയാണ്.