മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി മു​ന്‍ വ​ക്താ​വു​മാ​യി​രു​ന്ന ടോം ​വ​ട​ക്ക​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നും ആണ് അംഗത്വം സ്വീകരിച്ചത്.അടുത്ത കാലത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരുന്നത്. ഇതിനുപിന്നാലെയാണ് ടോം വടക്കനും ബിജെപി പാളയത്തിലെത്തിയത്.

കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിലും പുല്‍വാമ സംഭവത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ്‌ പാർട്ടി വിടുന്നതെന്ന് ടോം വടക്കന്‍ വ്യക്തമാക്കി. സൈന്യത്തിന്റെ നീക്കങ്ങള്‍ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് തന്നെ വേദനിപ്പിച്ചതെന്നും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിന്റെ രീതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.