വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കാണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥ സ്വീകരിച്ച്‌ നടൻ മോഹന്‍ലാല്‍. മോഹന്‍ലാലിനെയും നാഗാര്‍ജുനയെയും പ്രത്യേക ട്വിറ്റര്‍ സന്ദേശത്തില്‍ ടാഗ് ചെയ്താണ് പ്രധാനമന്ത്രി പിന്തുണ ആവശ്യപ്പെട്ടത്.

മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് തന്‍റെ ട്വിറ്ററിലൂടെ തന്നെ മോഹന്‍ലാല്‍ മറുപടിയും നല്‍കി. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നുവെന്നും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഭാഗമാകുന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും മോഹന്‍ലാല്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.