ലോക്സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയില്‍ സിപിഎമ്മുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ തപസ് ഡേ. സംസ്ഥാനത്ത് സിപിഎമ്മുമായി ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള ഒരു സഖ്യത്തിനുമില്ലെന്ന് തപസ് ഡേ പറഞ്ഞു.

എന്നാൽ ത്രിപുരയിലുള്ള രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാരെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. പടിഞ്ഞാറന്‍ ത്രിപുര, കിഴക്കന്‍ ത്രിപുര എന്നീ രണ്ട് ലോക്‌സഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ശങ്കര്‍പ്രസാദ് ദത്ത, ജിതേന്ദ്ര ചൗധരി എന്നിവരാണ് ഈ മണ്ഡലങ്ങളെ ഇപ്പോള്‍ പ്രതിനീധികരിക്കുന്നത്.