ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നീങ്ങുമ്പോൾ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി ഒരു സംസ്ഥാനത്തും ഒരു തരത്തിലുമുള്ള സഖ്യത്തിനുമില്ലെന്ന് മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്പിയുമായി ബിഎസ്പി തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തോടെയുള്ള സഖ്യമാണിതെന്ന് മായാവതി പറഞ്ഞു. ബിജെപിയെ ഉത്തര്‍പ്രദേശില്‍ പരാജയപ്പെടുത്താന്‍ എസ്പി-ബിഎസ്പി സഖ്യത്തിന് സാധിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു.